ദേശീയപാതയിലെ തകർച്ച: അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ് ബഷീർ

അഭിറാം മനോഹർ

ബുധന്‍, 21 മെയ് 2025 (17:54 IST)
Gadkari Assures probe in to NH 66 collapse says IUML MP Basheer
സംസ്ഥാനത്ത് ദേശീയപാത തകര്‍ന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. കനത്ത മഴയ്ക്ക് പിന്നാലെ മലപ്പുറം കൂരിയാട് പാത തകരുകയും മറ്റ് പലയിടങ്ങളിലും വിള്ളല്‍ വീഴുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ ടി മുഹമ്മദ് ബഷീര്‍ ഗഡ്കരിയെ സന്ദര്‍ശിച്ചത്.
 
ദേശീയ പാത 66ല്‍ കൂരിയാട് ഭാഗത്തുണ്ടായ തകര്‍ച്ച സംബന്ധിച്ച് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് അപകടത്തിന്റെ ഗൗരം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. നിര്‍മാണം നടക്കുന്ന ഈ ഭാഗത്തുണ്ടായ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിര്‍മാണത്തിലെ ഗൗരവകരമായ പിഴവുകള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞു. ഗഡ്കരിയെ കണ്ടതിന് പിന്നാലെ ഇ ടി മുഹംംമദ് ബഷീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാതയില്‍ ഇത്തരം അപകടങ്ങള്‍ പതിവായി മാറിയെന്നും കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും അവഗണിച്ചുള്ള നിര്‍മാണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍