തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം റെയില്‍വേ ട്രാക്കില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 മാര്‍ച്ച് 2025 (12:54 IST)
megha
തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഖലയാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിനിയാണ് മേഘ. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയതായിരുന്നു. 
 
മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹ ആശുപത്രിയിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍