തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 മാര്‍ച്ച് 2025 (11:39 IST)
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണെന്ന് പൊലീസ്. കഴിഞ്ഞദിവസമായി ജീവനക്കാരിയായ 24കാരിയായ മേഘ ആത്മഹത്യ ചെയ്തത്. മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു.
 
ഇതിനു പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. യുവതിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പേട്ട പോലീസിനും ഐബിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്നു. 
 
മേഘ പത്തനംതിട്ട സ്വദേശിയാണ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വൈകുന്നേരം വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ മേഘയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍