തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 മാര്‍ച്ച് 2025 (10:15 IST)
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മദ്യപാന സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. മദ്യപാനസംഘത്തിലുള്ളവര്‍ ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 
അതേസമയം മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു. മലപ്പുറം താനൂരിലാണ് സംഭവം. മാതാപിതാക്കളെ ആക്രമിച്ച് പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ക്ക് പിടികൂടി കൈ കാലുകള്‍ കെട്ടിയിടുകയായിരുന്നു. മുന്‍പ് മാന്യമായി നടന്നിരുന്ന യുവാവ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങിയതോടെ ലഹരിക്ക് അടിമയായെന്നും സ്വഭാവത്തില്‍ മാറ്റം ഉണ്ടായെന്നും ജോലി നിര്‍ത്തുകയും മയക്കുമരുന്ന് വാങ്ങാന്‍ വീട്ടില്‍ നിന്ന് പണം ചോദിക്കുകയുംചെയ്തു തുടങ്ങിയെന്നുമാണ് അറിയാന്‍ സാധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍