മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റി; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 മാര്‍ച്ച് 2025 (11:52 IST)
മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റിയതിന് പിന്നാലെ മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാര്‍ വിചാരണയ്ക്കിടെ മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.
 
2022 ആഗസ്റ്റ് 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സന്ദര്‍ശക പാസ് ഇല്ലാതെ എത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ അരുണിനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. ജീവനക്കാരായ കെഎസ് ശ്രീലേഷ്, എന്‍ ദിനേശന്‍, രവീന്ദ്രപ്പണിക്കര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍