കോഴിക്കോട് കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 മെയ് 2024 (08:57 IST)
കോഴിക്കോട് കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക്കാണ് മരിച്ചത്. കളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. മേയ് 24 നാണ് വൈദ്യുതാഘാതമേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് ദിവസമായി ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
 
വീടിന്റെ ടെറസില്‍ കളിക്കവെയാണ് അപകടം ഉണ്ടായത്. കയ്യിലുണ്ടായിരുന്ന വയര്‍ മുകളില്‍ കൂടി കടന്ന് പോകുന്ന 110 കെവി ലൈനില്‍ തട്ടുകയായിരുന്നു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍