ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

എ കെ ജെ അയ്യര്‍

ശനി, 26 ജൂലൈ 2025 (17:40 IST)
തിരുവനന്തപുരം: 17229 /17230 നമ്പർ തിരുവനന്തപുരം സെൻട്രൽ -സെക്കന്തരാബാദ്- തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് ഇനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആയി സർവീസ് നടത്തും. ശബരി എക്സ്പ്രസ് ട്രെയിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസാക്കി മാറ്റുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡ് അംഗീകരിച്ചു. സെപ്റ്റംബർ 29 മുതലാണ് ശബരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആയി സർവീസ് ആരംഭിക്കുക.
 
ഈ ട്രെയിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസാകുന്നതോടെ ട്രെയിൻ നമ്പറിലും മാറ്റംവന്നിട്ടുണ്ട്. 20630, 20629 എന്നിങ്ങനെയാണ് ട്രെയിനിന്റെ പുതിയ നമ്പർ. ഇതിനൊപ്പം ട്രെയിനിൻ്റെ വേഗത വർദ്ധിപ്പിക്കുന്നതോടെ സമയക്രമത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അധികാരികൾ  നൽകുന്ന സൂചന. പുതിയ സമയക്രമം ഉടൻ പുറത്തു വിടും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍