സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ജൂലൈ 2025 (14:34 IST)
pamplany
സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നുവെന്നും 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവാക്കള്‍ 25 വയസ്സിനു മുമ്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
കൂടാതെ യുവാക്കള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കാനാണെന്നും പാംപ്ലാനി പറഞ്ഞു. 18 വയസ്സിനു ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ലെന്നും അത് ദോഷകരമായി ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 30- 40 ലക്ഷം രൂപ ലോണെടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് സമുദായത്തെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
 
കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍