വയറുവേദന കഠിനം; പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 26 ജൂലൈ 2025 (11:51 IST)
pain
പാറശ്ശാലയില്‍ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 41 റബര്‍ ബാന്‍ഡുകള്‍. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം റബര്‍ ബാന്‍ഡുകള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായ വയറുവേദന വന്നതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ശസ്ത്രക്രിയയിലൂടെ 40 കാരിയായ പാറശ്ശാല സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് റബ്ബര്‍ ബാന്‍ഡുകള്‍ നീക്കം ചെയ്തത്. യുവതിക്ക് റബ്ബര്‍ ബാങ്കുകള്‍ ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
 
റബ്ബര്‍ ബാന്‍ഡുകള്‍ ചെറുകുടലില്‍ അടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വയറുവേദന കഠിനമായതോടെ യുവതിയെ സ്‌കാനിങിന് വിധേയമാക്കുകയായിരുന്നു. സ്‌കാനിംഗില്‍ ചെറുകുടലില്‍ മുഴയും തടസ്സവും കണ്ടെത്തി. അതേസമയം കഴിഞ്ഞദിവസം നെയ്യാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. അമ്പൂരി ആനക്കുളം ഭാഗത്താണ് അപകടം ഉണ്ടായത്. അമ്പൂരി സ്വദേശി അര്‍ജുന്‍, കാട്ടാക്കട സ്വദേശി ദുര്‍ഗ്ഗാദാസ് എന്നിവരാണ് മരിച്ചത്. മിനഞ്ഞാന്ന് രാത്രിയില്‍ ഇവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെട്ടെന്നാണ് നിഗമനം. 
 
ഇന്നലെ പുലര്‍ച്ചയാണ് ഇരുവരെയും കാണാതായ വിവരം പോലീസിന് ലഭിച്ചത്. പിന്നാലെ അഗ്നിശമനസേനയും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍