ഇന്ത്യ ഞങ്ങള്‍ക്കൊപ്പം: യുദ്ധത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി സെലന്‍സ്‌കി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (10:30 IST)
modi
റഷ്യ-യുക്രൈന്‍ യുദ്ധത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ഇന്ത്യ മിക്കപ്പോഴും തങ്ങളുടെ പക്ഷത്താണെന്നും റഷ്യയുമായുള്ള എണ്ണയിടപാടിന്റെ കാര്യത്തില്‍ വൈകാതെ ഇന്ത്യ നിലപാട് മാറ്റുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
 
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ട്രംപിന്റെ ആരോപണത്തെക്കുറിച്ച് ചോദ്യമുണ്ടായപ്പോഴാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യയും ചൈനയും യുദ്ധത്തെ സാമ്പത്തികമായി സഹായിക്കുകയാണെന്ന് കഴിഞ്ഞദിവസം യുഎന്‍ പൊതുസഭയില്‍ ട്രംപ് ആരോപിച്ചിരുന്നു. 
 
അതേസമയം റഷ്യ ഇന്ന് എല്ലാതരത്തിലും സമ്പൂര്‍ണ്ണമായി ആശ്രയിക്കുന്ന ഏക ശക്തി ചൈനയാണെന്നും ചൈന ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചൊലുത്തി യുദ്ധം തീര്‍ക്കാവുന്നതേയുള്ളൂവെന്നും രക്ഷാസമിതിയില്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍