കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് കരുതി ബന്ധുവിനെ യുവാവ് വെട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മെയ് 2024 (16:30 IST)
കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് കരുതി ബന്ധുവിനെ യുവാവ് വെട്ടിക്കൊന്നു. ചെങ്ങളം സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. 40വയസായിരുന്നു. വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് കൃത്യം നടത്തിയത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും പരിക്കേറ്റു. പ്രതിയായ അജീഷ് ഒളിവിലാണ്.
 
അജീഷിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ അജീഷിന് എതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വഴിയില്‍ പതിയിരുന്ന അജീഷ് രഞ്ജിത്തിനെയും സുഹൃത്ത് റിജോയേയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും ജോലി കഴിഞ്ഞ് മടങ്ങിവരവേയാണ് അജീഷ് ആക്രമിച്ചത്. പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍