വീട്ടുകാര്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ പത്താം ക്ലാസുകാരി ആണ്‍സുഹൃത്തിനൊപ്പം കടലില്‍ ചാടി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മെയ് 2024 (12:15 IST)
sreya
വീട്ടുകാര്‍ ഫോണ്‍ നല്‍കാത്ത വിഷമത്തില്‍ വര്‍ക്കലയില്‍ പത്താം ക്ലാസുകാരി ആണ്‍സുഹൃത്തിനൊപ്പം കടലില്‍ ചാടി ആത്മഹത്യ ചെയ്തു. ഇടവ വെണ്‍കുളം സ്വദേശി ശ്രേയ ആണ് കടലില്‍ ചാടി ആത്മഹത്യ ചെയ്തത്. 14വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാപ്പില്‍പൊഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. അതേസമയം ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
 
അയിരൂര്‍ എം.ജി.എം. മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. സ്‌കൂള്‍ യൂണിഫോമിലെത്തിയ വിദ്യാര്‍ത്ഥി സുഹൃത്തിനൊപ്പം കടലില്‍ ചാടുകയായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍