ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പള്ളി തകര്‍ന്നു; മാപ്പ് പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ജൂലൈ 2025 (11:50 IST)
ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പള്ളി തകര്‍ന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്ക പള്ളിയാണ് തകര്‍ന്നത്. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ ടാങ്ക് പള്ളിക്കുനേരെ ആക്രമണം നടത്തിയത്.
 
ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പുരോഹിതന്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് വത്തിക്കാന്‍ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നെതന്യാഹു സംസാരിച്ചെന്നാണ് വിവരം. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിരുന്നു. ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനാണ് പരിക്കേറ്റത്. ഇറാന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 16നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ചെറിയ പരിക്കേറ്റത്. ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം.
 
ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്. യോഗത്തില്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കെട്ടിടത്തിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ സാധിക്കാത്ത രീതിയില്‍ വായുപ്രവാഹം തടഞ്ഞ് വിഷപുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍