പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 മെയ് 2024 (12:46 IST)
പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നഗരമധ്യത്തിലാണ് കഞ്ചാവു ചെടി വളര്‍ന്നു നില്‍ക്കുന്നത് കണ്ടെത്തിയത്. 25 സെന്റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ചെടി പിടിച്ചെടുത്തിട്ടുണ്ട്.
 
ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികള്‍ വാഗമണ്ണില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പില്‍ ആറ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍