ഓപ്പറേഷൻ ക്ലീൻ വീൽസ് : ആർ.ടി.ഒ ഓഫീസുകളിൽ വ്യാപക റെയ്സ്

എ കെ ജെ അയ്യർ

തിങ്കള്‍, 21 ജൂലൈ 2025 (14:53 IST)
തിരുവനന്തപുരം : ആര്‍.ടി.ഒ ഓഫീസുകളില്‍ വ്യാപകമായ അഴിമതി എന്ന  വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടു മുതല്‍ വിജിലന്‍സ് വിവിധ ആര്‍.ടി.ഒ ഓഫീസുകളിലായി നടത്തിയ റെയ്ഡില്‍ 11 ഏജന്റുമാരില്‍ നിന്നായി 140760 രൂപാ പിടികൂടി.
 
സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. വിജിന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്.
 
സംസ്ഥാനത്തെ 17 റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും 64 സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലുമായി ആകെ 81 ഓഫീസുകളില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 04:30 മുതല്‍ വ്യാപക പരിശോധന നടന്നത്.
 
വിജലിന്‍സ് പരിശോധനയുടെ ഭാഗമായി വിവിധ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനെത്തിയ 11 ഏജന്റുമാരില്‍ നിന്നാണ് ഈ തുക പിടിച്ചത്. 1,40,760 പിടിച്ചത്. ഇതിനൊപ്പം നിലമ്പൂര്‍ സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപയും, വൈക്കം സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജനലില്‍ ഒളിപ്പിച്ച നിലയില്‍ പണവും കണ്ടെത്തി. 
 
ഇതു കൂടാതെ വിവിധ ആര്‍.ടി.ഒ ഓഫീസുകളിലെ 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍ നിന്ന് 7,84,598 രൂപ യുപിഐ ഇടപാടില്‍ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ വാഹന ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടത്ര പരിശോധനകള്‍ നടത്താതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൈക്കൂലി വാങ്ങി അനുവദിക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍