പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (19:14 IST)
KK Rema - V S Achuthanandan
മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമ. ടി പി ചന്ദ്രശേഖരന്റെ അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ വീട്ടിലെത്തിയ വി എസ് അച്യുതാനന്ദന്‍ കൈക്കൂപ്പി നില്‍ക്കുന്നതും രമ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച് പൊട്ടിക്കരയുന്നതുമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെ കെ രമ പ്രിയപ്പെട്ട സഖാവിന് ഫെയ്‌സ്ബുക്കിലൂടെ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
 
പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാന്‍... അന്ത്യാഭിവാദ്യങ്ങള്‍.. എന്നാണ് കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2012ല്‍ കേരളത്തെ നടുക്കിയ ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്ത നിലപാടാണ് വി എസ് സ്വീകരിച്ചത്. അന്ന് വി എസ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍