വി.എസിന്റെ നിര്യാണം: സംസ്ഥാനത്ത് നാളെ പൊതു അവധി, 3 ദിവസത്തെ ദുഃഖാചരണം

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (18:23 IST)
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ (ജൂലൈ 22, ചൊവ്വ) പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. ബുധനാഴ്ച (ജൂലൈ 23) ഔദ്യോഗിക ദുഃഖാചരണം നടക്കും. 
 
ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം. ഉടന്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം എത്തിക്കും. ഇന്ന് രാത്രി എകെജി സെന്ററില്‍ പൊതുദര്‍ശനം. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. 
 
നാളെ രാവിലെ ഒന്‍പതിനു ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിന് കൊണ്ടുപോകും. ഉച്ചയ്ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍