V S Achuthanandan : വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം, സമയരേഖ

അഭിറാം മനോഹർ

തിങ്കള്‍, 21 ജൂലൈ 2025 (16:51 IST)
V S Achuthanandan
വി.എസ്. അച്യുതാനന്ദന്‍ (1923-2025)
 
 
ജനനം
 
1923 ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ കാഞ്ഞിക്കാട് ഗ്രാമത്തില്‍
 
1940-50 കാലഘട്ടത്തില്‍ പ്രിന്റിങ് ജോലിക്കാരനായി തുടക്കം. രാഷ്ട്രീയ ജീവിതത്തിലേക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം വഴി കാല് വെയ്ക്കുന്നത് ഈ കാലയളവില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം. ചെറുപ്രായത്തില്‍ പാര്‍ട്ടിക്കായി നടത്തിയ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ശ്രദ്ധ പിടിച്ചുപറ്റി.
 
1964ല്‍ സിപിഐഎം പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതിലെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ വി എസ് ആയിരുന്നു
 
1980-1990 കാലഘട്ടത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.  1996ല്‍ പോളിറ്റ് ബ്യൂറോ അംഗത്വം.
 
പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ പ്രവേശനം 1967ൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന്
 
2021ല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. 
 
2006ല്‍ മുഖ്യമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവായുള്ള ശക്തമായ പ്രകടനം ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി മാറ്റി. മുഖ്യമന്ത്രിയെന്ന നിലയില്‍ മുന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. 2011ല്‍ വിജയിക്കാനായെങ്കിലും ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവായി. 
 
2016-21 കാലയളവില്‍ മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണപരിഷ്‌കരണ കമ്മീഷനില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍