ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 25നാണ് സര്‍സമീന്‍ സ്ട്രീമിങ് ആരംഭിക്കുക. ഹിന്ദിക്കൊപ്പം മലയാളമുള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ കാണാനാകും. മലയാളി സിനിമാപ്രേമികളെ സിനിമ കാണാന്‍ ക്ഷണിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ വീഡിയോ. നമസ്‌കാരം, സര്‍സമീന്‍ എന്ന എന്റെ ഹിന്ദി സിനിമ ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു. കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരടങ്ങിയ ഒരു വലിയ താരനിര സിനിമയിലുണ്ട്. വൈകാരികവും തീവ്രവുമായ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് സിനിമ. നിങ്ങള്‍ക്കും ഇഷ്ടപ്പെടും. നമ്മള്‍ നല്ല സിനിമകള്‍ ഏത് ഭാഷയിലും കാണുന്നവരാണല്ലോ, വരുമ്പോള്‍ കാണുക. ജിയോ ഹോട്ട്സ്റ്റാര്‍ പങ്കുവെച്ച വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.