ഗുരുവായൂർ അമ്പലനടയിൽ ആണ് ഇതിൽ ഏറ്റവും ഹിറ്റായ സിനിമ. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനുപമ പരമേശ്വരൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷം ചെയ്ത ഗുരുവായൂർ അമ്പലനടയിൽ മികച്ച കോമഡി എന്റർടെയ്നറായിരുന്നു. ജെഎഫ്ഡബ്ല്യുവിന്റെ വുമൺ പ്രൊഡ്യൂസർ ഓഫ് ദ ഇയർ പുരസ്കാരം ഈ സിനിമയിലൂടെ സുപ്രിയ മേനോൻ നേടി. നടി പാർവതി ജയറാമാണ് സുപ്രിയക്ക് പുരസ്കാരം നൽകിയത്.
വേദിയിൽ സുപ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് പത്ത് വർഷത്തോളം ഞാൻ ജേർണലിസ്റ്റായിരുന്നു. അതിൽ പൃഥ്വിയോട് എനിക്ക് നന്ദി പറയണം. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഘട്ടത്തിൽ ഈ ലോകത്തേക്ക് പൃഥ്വി എന്നെ ക്ഷണിച്ചു. നമുക്ക് ഒരുമിച്ച് എന്തെങ്കിലും ബിൽഡ് ചെയ്യാൻ ശ്രമിക്കാമെന്ന് പറഞ്ഞു. അതാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഗുരവായൂർ അമ്പലനടയിൽ സിനിമയ്ക്ക് വളരെ മികച്ച കോ പ്രൊഡ്യൂസറായിരുന്നു ഇ ഫോർ എന്റർടെയിൻമെന്റ്സെന്നും സുപ്രിയ പറഞ്ഞു.
അതേസമയം, മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് നോ ബഡി. പൃഥ്വിരാജും പാർവതി തിരുവോത്തും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും നോ ബഡിക്കുണ്ട്. എന്ന് നിന്റെ മൊയ്തീൻ, കൂടെ, മെെ ലൗ സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പാർവതിയും ഒരുമിച്ച് അഭിനയിച്ച് ഇതുവരെ റിലീസ് ചെയ്ത സിനിമകൾ. കരിയറിലുണ്ടായ വീഴ്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ് പാർവതി തിരുവോത്ത്.