Khalifa - Prithviraj Movie: അത് ഉപേക്ഷിച്ചിട്ടില്ല; പൃഥ്വിരാജിന്റെ 'ഖലീഫ' ആരംഭിക്കുന്നു, സംവിധാനം വൈശാഖ്

രേണുക വേണു

ബുധന്‍, 16 ജൂലൈ 2025 (09:52 IST)
Prithviraj, Vysakh and Jinu

Khalifa - Prithviraj Movie: പൃഥ്വിരാജ് സുകുമാരനും വൈശാഖും ഒന്നിക്കുന്ന 'ഖലീഫ'യുടെ ഷൂട്ടിങ് ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജ ക്ലാപ്പ് ബോര്‍ഡ് ചിത്രം പൃഥ്വിരാജ് പങ്കുവെച്ചു. ആദ്യ ഷൂട്ടിങ് ഷെഡ്യൂള്‍ ഓഗസ്റ്റ് ആറിനു ലണ്ടനില്‍ ആരംഭിക്കും. 
 
' ആമിര്‍ അലി ഉടന്‍ നിങ്ങളെ കാണും' എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് ഖലീഫ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ആമിര്‍ അലി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. 2022 ല്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ച ചിത്രമാണ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം വൈകി ഷൂട്ടിങ് ആരംഭിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Jiinu Abraham Innovation (@jiinuinnovation)

2010 ല്‍ പുറത്തിറങ്ങിയ 'പോക്കിരിരാജ'യ്ക്കു ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന എന്ന പ്രത്യേകത 'ഖലീഫ'യ്ക്കുണ്ട്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും ജോമോന്‍ ടി ജോണ്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍