സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം ലഭിച്ചത് 2018ല്‍ മാത്രമായിരുന്നു. അന്ന് സൗദി സര്‍ക്കാരിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് ലോകമെങ്ങും നിന്നും ലഭിച്ചത്. തീരുമാനത്തെ എതിര്‍ക്കുന്നവരും കുറഞ്ഞ തോതിലെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ചരിത്രപരമായ തീരുമാനം വന്നതിന് പിന്നീട് നിരവധി സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടുകയും സ്വന്തമായി വാഹനം ഓടിക്കുകയും ചെയ്തത്. ഇപ്പോഴിതാ ഊബര്‍ ടാക്‌സികളിലടക്കം സ്ത്രീകള്‍ വാഹനമോടിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.