മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ജൂലൈ 2025 (19:19 IST)
മാലിന്യ പ്രശ്നം കേവലം പരിസ്ഥിതി പ്രശ്നം മാത്രമല്ല, ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പറഞ്ഞു. ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമരവിളയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് വൃത്തിയില്ലാത്തതും ജീവിക്കാന്‍ കഴിയാത്തതുമായ ഇടങ്ങളായി മാറരുത്.
 
202425 വര്‍ഷത്തില്‍ സംസ്ഥാനത്ത് 66,166 ടണ്‍ മാലിന്യമാണ് ഹരിതകര്‍മ്മ സേന ശേഖരിച്ചത്. ഈ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചിരുന്നെങ്കില്‍ സ്ഥിതി എത്ര അപകടകരമാകുമായിരുന്നു എന്ന് ചിന്തിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ മാതൃക പഠിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള സംഘം സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. പാര്‍ലമെന്റിലെ എക്കോണമിക് സര്‍വേയില്‍ രാജ്യത്തെ മികച്ച മാതൃകയായി ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഉള്‍പ്പെട്ടത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് മാലിന്യമുക്ത കേരളം മാതൃകയില്‍ തമിഴ്നാട് അവരുടെ മാലിന്യ നിര്‍മാര്‍ജന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍