യുക്രെയ്‌നിന്റെ മുകളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്‍ വളരെ നന്നായി സംസാരിക്കുന്ന ആളാണെന്നും എന്നാല്‍ തൊട്ട് പിന്നാലെ അയാള്‍ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയോട്ട് യുക്രെയ്‌ന് നല്‍കുമെന്നും ട്രംപ് അറിയിച്ചു.