വിവാഹത്തിന് 6 ലക്ഷം രൂപ കടമായി വാങ്ങി, തിരിച്ചടയ്ക്കാനായില്ല, മോഡല്‍ സാന്‍ റേച്ചലിന്റെ ആത്മഹത്യാക്കുറിപ്പ്

അഭിറാം മനോഹർ

ചൊവ്വ, 15 ജൂലൈ 2025 (19:22 IST)
San Rechal Gandhi
ചെന്നൈ: നിറത്തെ ചൊല്ലിയുള്ള സാമൂഹ്യവിവേചനത്തിനെതിരെ മോഡലിങ് രംഗത്ത് പൊരുതിയ പ്രശസ്ത മോഡലായ സാന്‍ റേച്ചല്‍ ഗാന്ധി(26) ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. വിവാഹത്തിനായി വാങ്ങിയ കടത്തെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതയെ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നാണ് പോലീസ് പറയുന്നു. വിവാഹത്തിന് അച്ഛനും ഭര്‍ത്താവും അറിയാതെ സാന്‍ റേച്ചല്‍ 6 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അച്ഛന്‍ പണം തന്നതായാണ് റേച്ചല്‍ ഭര്‍ത്താവിനോട് പറഞ്ഞത്. കടം വാങ്ങിയ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും അച്ഛന് എഴുതിയ കത്തില്‍ ഒരാള്‍ക്ക് പണം നല്‍കാനുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
 
അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്നായിരുന്നു റേച്ചലിന്റെ മരണം. അമ്മയില്ലാതെ വളര്‍ന്ന റേച്ചലിനെ വളര്‍ത്തിയതും മോഡലിങ്ങിലേക്ക് വഴിതിരിച്ച് വിട്ടതും പിതാവ് ഡി ഗാന്ധിയായിരുന്നു. നിറത്തിന്റെ പേരില്‍ പല അവസരങ്ങള്‍ നഷ്ടമായിട്ടും ആ വിവേചനങ്ങള്‍ക്കെതിരെ സ്വയം പോരാടിയാണ് റേച്ചല്‍ ശ്രദ്ധ നേടിയത്. മിസ് ഡാര്‍ക്ക് ക്വീന്‍ തമിഴ്നാട്(2019), മിസ് പുതുച്ചേരി (2020/2021), ക്വീന്‍ ഓഫ് മദ്രാസ്(2022,2023) എന്നിവയുള്‍പ്പടെ പല സൗന്ദര്യ മത്സരങ്ങളിലും റേച്ചല്‍ വിജയിയായിരുന്നു. പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. മോഡലിങ് പരിശീലന സ്ഥാപനമായ റോസ് നോയര്‍ ഫാഷന്‍ ഗ്രൂമിങ്ങിന്റെ സ്ഥാപക കൂടിയാണ് റേച്ചല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍