Fahad Fasil: ഫഹദ് എന്തൊരു സിംപിൾ ആണല്ലേ? ഇപ്പോഴും കീപാഡ് ഫോൺ ആണുപയോഗിക്കുന്നത്; പക്ഷേ വില ലക്ഷങ്ങള്‍!

നിഹാരിക കെ.എസ്

ചൊവ്വ, 15 ജൂലൈ 2025 (14:58 IST)
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് ഫഹദിന്റേതായി ഇനി റിലീസ് ആകാനുള്ളത്. ഫഹദിന്റെ അഭിനയത്തിന്റെ ആരാധകരാണ് ഓരോ ഇൻഡസ്ട്രിയിലും ഉള്ളവർ. ഇപ്പോഴിതാ മറ്റൊന്നിന്റെ പേരില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് ഫഹദ് ഫാസില്‍.
 
കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ ഫഹദിന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. യുവനടന്‍ നസ്ലന്‍ നായകനാകുന്ന മോളിവുഡ് ടൈംസിന്റെ പൂജയ്ക്ക് എത്തിയ ഫഹദിന്റെ വീഡിയോ വൈറലായതോടെയാണ് ഫോണിനെക്കുറിച്ചും ചര്‍ച്ച ഉടലെടുത്തത്. സംഭവം ഫഹദിന്റെ കയ്യിലുള്ളത് ഒരു കുഞ്ഞൻ ഫോൺ ആണ്.
 
കീപാഡ് ഫോണ്‍ ഉപയോഗിച്ച് ഫഹദ് കോള്‍ ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണിന്റെ കാലത്ത് ഫഹദ് ഇപ്പോഴും എന്തിനാണ് കീപാഡ് ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആദ്യം കണ്ടവരൊക്കെ ഫഹദിന്റെ സിമ്പിളിസിറ്റിയെക്കുറിച്ച് വാചാലരായി. എന്നാൽ, കാര്യമായി അന്വേഷിക്കുമ്പോഴാണ് ഈ കുഞ്ഞൻ ഫോണിന് വില അൽപ്പം കൂടുതലാണെന്ന് വ്യക്തമാവുക.
 
ഫഹദിന്റെ കയ്യിലുള്ള കീപാഡ് ഫോണ്‍ ചില്ലറക്കാരനല്ല. ആഗോള ബ്രാന്‍ഡ് ആയ വെര്‍ടുവിന്റെ ഫോണാണ് ഫഹദിന്റെ പക്കലുള്ളത്. വെര്‍ടുവും ഫെരാരിയും ചേര്‍ന്ന് ഇറക്കിയ വെര്‍ടു അസ്സെന്റ് ആണ് താരത്തിന്റെ ഫോണ്‍ എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫോണിന്റെ വില 1199 ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് ഒരു ലക്ഷത്തിന് മുകളില്‍ വരുമെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തലുകള്‍ പറയുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലാണെങ്കില്‍ അതിലും കൂടുമെന്നുറപ്പാണ്.
 
എന്നാല്‍ വെര്‍ടുവിന്റെ ഏത് മോഡല്‍ ഫോണാണ് ഇതെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഫോണുകള്‍ വെര്‍ടു പുറത്തിറക്കാറുണ്ട്. എന്തായാലും ഫഹദിന്റെ കയ്യിലുള്ളത് കീപാഡ് ഫോണാണെന്ന് കരുതി അത് സിംപ്ലിസിറ്റിയായി വ്യാഖ്യാനിക്കണ്ട എന്നാണ് സോഷ്യൽ മീഡിയയുടെ ഉപദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍