വിവാഹത്തിന് മുൻപ് തന്നെ സായ് കുമാറിനെക്കുറിച്ചും ബിന്ദു പണിക്കറെക്കുറിച്ചും പല ഗോസിപ്പുകളും സിനിമാ ലോകത്ത് വന്നിരുന്നു. പലർക്കും തങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കലാഭവൻ മണിയെക്കുറിച്ച് സായ് കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മണിയുമായി തങ്ങൾക്ക് അകൽച്ചയുണ്ടായി എന്നാണ് ഇവർ പറയുന്നത്.
'ഞങ്ങൾ തമ്മിൽ അടുത്ത ശേഷം ബിന്ദുവിനോട് മിണ്ടില്ലായിരുന്നു. അതെന്താണെന്ന് ഇപ്പോഴും ആലോചിക്കുന്നു. എന്നെ ചേട്ടാ എന്ന് വിളിക്കും. ബിന്ദുവിനെ കണ്ട ഭാവം നടിക്കില്ല. മൗനമായി അവൻ നിന്നെ പ്രേമിച്ചിരുന്നോ എന്ന് ഞാൻ തമാശമായി ചോദിച്ചിട്ടുണ്ട്', സായ് കുമാർ പറയുന്നു.
ഞങ്ങളുടെ വിവാഹത്തെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല. ഒന്നും ചോദിക്കാതെ ഒരു സുപ്രഭാതത്തിൽ മിണ്ടാതായി. അങ്ങനെ എപ്പോഴും കാണുകയും വിളിക്കുകയും ചെയ്യുന്ന ആളായിരുന്നില്ലെന്നും ബിന്ദു പണിക്കർ പറഞ്ഞു. ഒരു ഗൾഫ് ഷോയ്ക്ക് പോകുമ്പോൾ ഏട്ടനോട് മിണ്ടി, എന്നോട് മിണ്ടിയില്ല. പിന്നെ ഒരു സിനിമയിൽ നേർക്ക് നേരെ നിന്നിട്ടും മിണ്ടിയില്ല. അന്നൊക്കെ എനിക്ക് പ്രയാസമായിരുന്നു. എന്താണിങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ബിന്ദു പണിക്കർ വ്യക്തമാക്കി.