നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിയേറ്ററിൽ ആളെക്കൂട്ടാൻ കഴിഞ്ഞില്ല. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം തന്നെ ബോക്‌സ് ഓഫീസില്‍ പരാജയം നേരിടുകയായിരുന്നു.