Trisha Krishnan: ഓഫീസ് അടിച്ച് തകർത്തു, പാർട്ടിയിൽ ആടിപ്പാടി ധനുഷ്; തൃഷയുടെ വിവാഹം മുടങ്ങിയത് ഇങ്ങനെ

നിഹാരിക കെ.എസ്

ചൊവ്വ, 15 ജൂലൈ 2025 (10:51 IST)
ന‌ടി തൃഷ കൃഷ്ണന്റെ വ്യക്തി ജീവിതം തമിഴകത്ത് വീണ്ടും ചർച്ചയാകുന്നു. നടൻ വിജയുമായി റിലേഷൻഷിപ്പിലാണെന്ന ഗോസിപ്പാണ് ഇതിന് കാരണം. 42 വയസ്സായിട്ടും തൃഷ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ തനിക്ക് ആഗ്രഹമില്ലെന്നായിരുന്നു വിവാഹവാർത്തകളോട് തൃഷ ഒരിക്കൽ പ്രതികരിച്ചത്.
 
ഒരിക്കൽ വിവാഹം കഴിക്കാൻ തീരുമാനിച്ച ആളാണ് തൃഷ. 2015 ലായിരുന്നു ഈ സംഭവം. ബിസിനസുകാരനായ വരുൺ മന്യനുമായി തൃഷ പ്രണയത്തിലായിരുന്നു. ഇരുവരുടെയും എൻ​​ഗേജ്മെന്റും കഴിഞ്ഞു. എന്നാൽ ഈ വിവാഹം നടന്നില്ല. തൃഷ വിവാഹത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 
 
ബിസിനസുകാരനായ വരുൺ മന്യൻ പല സിനിമകൾക്കും സാമ്പത്തികമായി സഹായം ചെയ്തിട്ടുള്ളയാളാണ്. രജിനികാന്തിന്റെ മകൾ സംവിധാനം ചെയ്ത കൊച്ചടിയാൻ എന്ന ചിത്രത്തിന് സാമ്പത്തിക സഹായം ചെയ്തത് വരുൺ മന്യനായിരുന്നു. പടം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ പണത്തിന്റെ പേരിൽ കേസും വഴക്കും കോലാഹലങ്ങളും പൊട്ടിപ്പുറപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു. അതോടെ വരുൺ മന്യനും ധനുഷും തമ്മിൽ കടുത്ത ശത്രുക്കളായി.
 
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വരുൺ മന്യനും തൃഷയും പിന്മാറി. കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് ധനുഷിനെ തൃഷ കല്യാണ നിശ്ചയത്തിന് ക്ഷണിച്ചു എന്നുള്ളതാണ്. ധനുഷിനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് നേരത്തെ വരുൺ മന്യൻ തൃഷയോട് നിർദ്ദേശിച്ചിരുന്നു. തൃഷയുടെ എൻ‌​ഗേജ്മെന്റ് പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം ധനുഷ് ആഘോഷിക്കുന്ന ചിത്രങ്ങൾ അന്ന് പുറത്ത് വന്നിരുന്നു.
 
എന്നാൽ തൃഷ അത് കാര്യമായെടുക്കാതെ ധനുഷിനെ ക്ഷണിക്കുകയാണുണ്ടായത്. അതിനെ ചൊല്ലിയുള്ള വഴക്ക് കാരണമാണ് നിശ്ചയുച്ചറപ്പിച്ച വിവാഹം വേണ്ടെന്ന് വെച്ചത്. പണത്തിന്റെ കാര്യത്തിൽ രജിനികാന്തിന്റെ കുടുംബവുമായി കേസായപ്പോൾ രജിനി ഫാൻസ് വരുൺ മന്യന്റെ ഓഫീസ് അടിച്ച് തകർത്തിരുന്നു. ഈ സംഭവം വരുൺ മന്യനെ വല്ലാതെ വേദനിപ്പിച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍