തൃഷ-വിജയ് ബന്ധമാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം. വിജയുടെ 51ാം പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസാ പോസ്റ്റ് പല ഗോസിപ്പുകൾക്കും കാരണമായി. രാഷ്ട്രീയത്തിലേക്കിറങ്ങിയ ഈ സമയത്ത് നടിമാരുടെ പേര് ചേർത്ത് ഗോസിപ്പുകൾ വരുന്നത് വിജയ്ക്ക് ഒരിക്കലും ഗുണകരമാകില്ല. തൃഷയുടെ പിറന്നാൾ പോസ്റ്റ് വീണ്ടും തൃഷ-വിജയ് ബന്ധം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതോടെ ട്രോളുകളും പ്രചരിച്ചു.
ഇതിനിടെ തൃഷയുടെ അമ്മ ഉമ്മ കൃഷ്ണനും ചർച്ചാ വിഷയമാകുന്നു, വിജയ്-തൃഷ ബന്ധത്തെ പരിഹസിച്ച് കൊണ്ടുള്ള ഒരു ട്രോളിന് ഉമ കൃഷ്ണൻ ലെെക് ചെയ്തെന്നാണ് റെഡിറ്റിലെ കണ്ടെത്തൽ. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്. വിജയുടെ പാർട്ടി ഓഫീസിൽ തൃഷ കാൽ നീട്ടി ഇരിക്കുന്നതും വിജയ് കാൽ തടവുന്നതും എഐയിൽ നിർമ്മിച്ച ഫോട്ടോയിൽ കാണാം. ഈ പോസ്റ്റ് തൃഷയുടെ അമ്മ ലൈക്ക് ചെയ്തെന്നാണ് വാദം. സംഭവം വൈറലായതോടെ, ഇവർ തന്റെ ലൈക്ക് പിൻവലിച്ചെന്നും റിപ്പോർട്ടുണ്ട്.
തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ ഈ പ്രവൃത്തിയിൽ അമ്പരന്നിരിക്കുകയാണ് വിജയ്-തൃഷ ആരാധകർ. പലർക്കും ഇത് അത്ഭുതമായി. തൃഷയും അമ്മയും എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. പിറന്നാൾ ആശംസയുണ്ടാക്കിയ ഗോസിപ്പുകൾ തുടരുകയാണ്. അതിനിടെയാണ് പുതിയ പുലിവാല്. അമ്മയും മകളും വിജയുടെ സ്വപ്നങ്ങൾ തകർക്കാൻ കാരണമാകുമെന്നാണ് റെഡിറ്റിലെ വാദം.
വിജയ്ക്കൊപ്പം ഭാര്യ സംഗീതയെ ഇന്ന് കാണാറേയില്ല. സംഗീതയിന്ന് ലണ്ടനിൽ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം പാലിക്കുന്നെന്നാണ് വിവരം. മരുമകളെ കുറിച്ചുള്ള ചോദ്യത്തിന് വിജയുടെ അച്ഛൻ മറുപടി പറഞ്ഞിരുന്നില്ല. അത്തരം ചോദ്യങ്ങൾ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.