തൃഷയുടെ കരിയറിൽ അടുപ്പിച്ച് പരാജയങ്ങളാണ്. അജിത്തിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ, കമൽ ഹാസന്റെ നായികയായുള്ള തഗ് ലൈഫ് എന്നീ ചിത്രങ്ങൾ തിയേറ്ററിൽ വിജയമായില്ല. ഹാട്രിക്ക് പരാജയമാണ് നടിക്കുള്ളത്. തഗ് ലൈഫിലെ തൃഷയുടെ പ്രകടനം മോശമായിട്ടാണ് പ്രേക്ഷകർ കാണുന്നത്. കമൽ ഹാസനുമായുള്ള തൃഷയുടെ ഇന്റിമേറ്റ് രംഗങ്ങളും കോസ്റ്റ്യൂമും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ആ ഗാനത്തിൽ തൃഷ മാം കക്ഷം കാണിക്കുന്നുണ്ട്. അതെന്തിനാണ് കാണിക്കുന്നത്. ഒരു സ്റ്റേജിലേക്ക് വന്ന ശേഷം നയൻതാര മാമെല്ലാം മെസേജ് ഓറിയന്റഡ് ആയ സിനിമകളാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ളതിനാൽ ചൂസ് ചെയ്യുന്നതിൽ മാറ്റം വരുത്തുക. നാൽപതിന് ശേഷവും ഭംഗി കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും കക്ഷം കാണിക്കുകയോ ബിക്കിനി ധരിക്കുകയോ ചെയ്യേണ്ടതില്ല. പ്രേക്ഷകർ ചീത്ത പറയുകയാണ്. അവർക്ക് മനസിലാകുന്നുണ്ടോ എന്നറിയില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു.