'എന്തിന് അങ്ങനെയൊരു സംസാരത്തിന് ഇടവരുത്തുന്നു?': പ്രിയാമണിയുടെ കൊട്ട് നയൻതാരയ്ക്കോ ദീപികയ്‌ക്കോ?

നിഹാരിക കെ.എസ്

വെള്ളി, 4 ജൂലൈ 2025 (16:47 IST)
മലയാളം തമിഴ് ഭാഷകളിലൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പ്രിയ മണി. ​ഗുഡ് വെെഫ് ആണ് പ്രിയാമണിയുടെ പുതിയ സീരീസ്. മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണി ചെയ്ത അവസാന സിനിമ. മികച്ച വിജയം നേടിയ സിനിമയായിരുന്നു ഇത്. കരിയറിൽ കയറ്റിറങ്ങൾ നേരിട്ട നടിയാണ് പ്രിയാമണി. പുതിയ ചില അഭിനേതാക്കൾ കരിയറിനെ ​ഗൗരവത്തിലെടുക്കാത്തതിനെക്കുറിച്ച് നടി ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിൽ സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 
 
'വർക്കിനെ ബഹുമാനിക്കുക. ഞാൻ ഈയടുത്ത് വിമല രാമനോട് സംസാരിച്ചു. ഇന്നുള്ള ഒരുപറ്റം ആക്ടേർസിന് എല്ലാം അവരുടെ മുന്നിലുണ്ട്. പ്ലേറ്റിൽ അങ്ങനെ തന്നെ എടുത്ത് കൊടുക്കുന്നു. ആ അവസരങ്ങൾ പരമാവധി ഉപയോ​ഗിക്കുക. കഠിനാധ്വാനം ചെയ്യുക. കാരണം ഇതേ അവസരത്തിനായി എത്രയോ പേർ പോരാടുന്നുണ്ട്. അവരിൽ നിന്നെല്ലാം നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തോ അവർ കണ്ടിട്ടുണ്ട്. അത് നിങ്ങളുടെ പ്ലസ് പോയന്റാക്കുക. ചിലർ ഈ സമയത്തിനപ്പുറം ജോലി ചെയ്യില്ല എന്ന് പറയുന്നു. അങ്ങനെ ചെയ്യരുത്. അവർ വർക്ക് ചെയ്യില്ല എന്ന സംസാരത്തിന് എന്തിന് ഇട വരുത്തുന്നു',നടി ചോദിക്കുന്നു.  
 
ഇപ്പോഴത്തെ മുൻനിര അഭിനേതാക്കളെ ഉദ്ദേശിച്ചാണ് നടി സംസാരിച്ചത്. കരിയറിൽ ഷൂട്ടിം​ഗിന് സമയക്രമം നിഷ്കർഷിക്കുന്ന താരങ്ങൾ ഏറെയുണ്ട്. നയൻതാരയുടെ നിബന്ധനകളാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത്. രാവിലെ 9 മണിക്ക് ഷൂട്ടിം​ഗിനെത്തുന്ന നയൻതാര വെകുന്നേരം ഷൂട്ട് തീർത്ത് മടങ്ങുമെന്നും രാത്രി ഷൂട്ടിന് നിൽക്കില്ലെന്നുമാണ് സിനിമാ ലോകത്തെ സംസാരം. ദീപിക പദുക്കോണും അമ്മയായ ശേഷം ഇങ്ങനെ തന്നെയാണ്. എട്ട് മണിക്കൂർ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ എന്ന് ദീപിക നിബന്ധന വെച്ചിരുന്നു. പ്രിയാമണി ഇവരിൽ ആരെയാണ് ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍