സ്വകാര്യ ജീവിതത്തിനൊപ്പം പ്രൊഫഷണൽ ലൈഫും ഒരുപോലെ കൊണ്ടുപോകാൻ നയൻതാര ശ്രമിക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം നയൻതാരയും വിഘ്‌നേഷും തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ നയൻതാര പോസ്റ്റ് ചെയ്ത്, പിന്നീട് നീക്കം ചെയ്തുവെന്ന് പറയപ്പെടുന്ന പോസ്റ്റ് അടുത്തിടെ വൈറലായി. ഇതോടെ താരവും ഭർത്താവും തമ്മിൽ അകൽച്ചയിലാണെന്ന് സംശയിക്കുകയാണ് ആരാധകർ.
'ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്. പുരുഷന്മാർ സാധാരണയായി വളരാറില്ല എന്ന് വച്ച് നിങ്ങളുടെ ഭർത്താവിന്റെ പ്രവൃത്തികൾക്ക് നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി', എന്നായിരുന്നു സ്റ്റോറിൽ ഉണ്ടായിരുന്നത്.
പോസ്റ്റ് ചെയ്ത ഉടൻ നടി ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നാണ് വാദം. എന്നാൽ, ഇത്തരമൊരു സ്റ്റോറി നയൻതാര പങ്കുവെച്ചിട്ടില്ല. നയൻതാരയോട് ദേഷ്യമുള്ളവർ ചെയ്തതാണ് ഈ എഡിറ്റഡ് സ്റ്റോറി എന്നാണ് ആരാധകരുടെ കണ്ടെത്തൽ. പോസ്റ്റിൽ കാണുന്ന സമയവും, ഉപയോഗിച്ചിരിക്കുന്ന ഭാഷയുമാണ് അവർ തെളിവായി ചൂണ്ടിക്കാണിക്കുന്നത്.