karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

നിഹാരിക കെ.എസ്

ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (10:15 IST)
കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ അപകടം നടൻ വിജയ്‌യുടെ രാഷ്ട്രീയ ഭാവിക്ക് വലിയൊരു കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘാടനത്തിലെ വീഴ്ചയാണ് അപകടത്തിനു പ്രധാന കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കരൂരിൽ ഡിഎംകെ സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് വിജയ് പ്രസംഗം ആരംഭിച്ചത്.
 
വരുമെന്ന് പറഞ്ഞതിലും 5 മണിക്കൂറോളം വൈകിയാണ് വിജയ് റാലിക്കെത്തിയത്. ഡിഎംകെ സർക്കാർ വിമാനത്താവളം ഉൾപ്പെടെ വാഗ്ദാനം ചെയ്തതു നടപ്പായില്ലെന്നു വിജയ് പറഞ്ഞു. ഇതിനിടെ ആൾക്കൂട്ടത്തിനിടയിൽ ഒരു ആംബുലൻസ് എത്തി. മുന്നോട്ട് പോകാനാകാതെ ആംബുലൻസ് കുടുങ്ങി. ഇതിനെയും സിനിമാസ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് വിജയ് കൈയ്യടി വാങ്ങി. 'എന്നപ്പാ, ആംബുലൻസിലും നമ്മുടെ കൊടിയാ' എന്ന് വിജയ് ചോദിക്കുന്നുണ്ട്.
 
അധികം വൈകാതെ ആൾക്കൂട്ടത്തിനിടയിൽ നിന്നും അസ്വസ്ഥത ആരംഭിച്ചു. ഇതോടെ, ആംബുലൻസിന് വഴി ഒരുക്കി കൊടുക്കാൻ വിജയ് തന്റെ ആളുകളോട് പറയുന്നുണ്ട്. ശേഷമാണ് കൂടി നിന്ന ആളുകൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായത് വിജയ് കാണുന്നത്. എന്തുപറ്റിയെന്ന് ചോദിച്ച നടൻ അവർക്ക് വെള്ളം കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍