Karur Stampede TVK Vijay: 'എന്റെ ഹൃദയം തകർന്നിരിക്കുന്നു': ദുരന്തത്തിന് പിന്നാലെ സ്ഥലം വിട്ട വിജയ്‌യുടെ ആദ്യ പ്രതികരണം

നിഹാരിക കെ.എസ്

ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (08:58 IST)
ചെന്നൈ: നാൽപ്പതോളം പേരുടെ മരണത്തിനിടയാക്കിയ കരൂർ ​ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് വിജയ്. പരിപാടിക്കിടെ അപകടമുണ്ടായതോടെ സംഭവത്തിൽ പ്രതികരിക്കാതെ സ്ഥലത്തെ വിട്ട നടനും ടിവികെ അധ്യക്ഷനുമായ വിജയ് സമൂഹമാധ്യമത്തിലൂടെയാണ് പ്രതികരണം നടത്തിയത്.
 
'എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു', നടൻ എക്‌സിൽ കുറിച്ചു. 
 
ദുരന്തം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് വിജയ്‍യുടെ പ്രതികരണം. കരൂരിൽ നടന്ന ടിവികെ റാലിക്കിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഈ ദാരുണസംഭവം നടന്നിരിക്കുന്നത്. അപകടമുണ്ടായതോടെ പ്രസം​ഗം നിർത്തി നടൻ സ്ഥലത്തുനിന്ന് മടങ്ങിയിരുന്നു. വൻ ദുരന്തം നടന്നിട്ടും പ്രതികരിക്കാതെ സ്ഥലം വിട്ട നടന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍