Sabarimala: ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി വൻ തട്ടിപ്പ് നടത്തിയതായി വിജിലൻസ് റിപ്പോർട്ട്

നിഹാരിക കെ.എസ്

ഞായര്‍, 12 ഒക്‌ടോബര്‍ 2025 (14:55 IST)
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡിനെ ചതിച്ച് അന്യായമായി ലാഭം നേടാൻ ഉദ്ദേശമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
 
ശ്രീകോവിലിനടുത്തുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്ക്-വടക്ക് മൂലകളിലും ഘടിപ്പിച്ച 42.800 കിലോഗ്രാം തൂക്കമുള്ള തകിടുകൾ അറ്റകുറ്റപ്പണിക്ക് നൽകാം എന്ന വാഗ്ദാനം നൽകിയാണ് 2019 ജൂലൈയിൽ ഇളക്കിയെടുത്ത് പോറ്റി കൈവശപ്പെടുത്തിയത്. 
 
ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയ തകിടുകൾ ആദ്യം ബാംഗ്ലൂരിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയ ശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. അവിടെ എത്തിച്ചത് യഥാർത്ഥ പാളികളാണോ ഡ്യൂപ്ലിക്കേറ്റുകളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
ചെന്നൈയിൽവെച്ച് 394.900 ഗ്രാം സ്വർണം മാത്രമാണ് പൂശിയത്. ബാക്കി സ്വർണം ഇദ്ദേഹം കൈവശപ്പെടുത്തി. ഏറെ മൂല്യമുള്ള ഈ തകിടുകൾ ചെന്നൈ, ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുചെന്ന് പൂജ നടത്തി ലാഭം ഉണ്ടാക്കിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍