'കടുത്ത വിഷാദം, അമ്മയെ ഓർത്ത് ഇതുവരെ ഒന്നും ചെയ്തില്ല': ആർ.എസ്.എസിനെതിരെ കുറിപ്പെഴുതിയ യുവാവ് ആത്മഹത്യ ചെയ്തു

നിഹാരിക കെ.എസ്

ഞായര്‍, 12 ഒക്‌ടോബര്‍ 2025 (09:45 IST)
ആർഎസ്എസ് ശാഖയിൽവെച്ച് ക്രൂരമായി ലൈം​ഗികപീഡനങ്ങൾ ഏറ്റുവാങ്ങിയെന്ന് വെളിപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തു. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ (24) തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്.
 
താൻ നേരിട്ട ക്രൂര പീഡനങ്ങൾ മരണമൊഴിയായി അനന്തു എഴുതി. തനിക്ക് ഇനിയും സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നും നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും അനന്തു ആരോപിക്കുന്നു. ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നുണ്ട്.
 
സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത് വന്നു. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരൻ ആവരുതെന്നും അത്രയും വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസ് എന്നും എ‍ഴുതിവച്ചാണ് വഞ്ചിമല ചാമക്കാലയിൽ അനന്ദു അജി(24) ജീവനൊടുക്കിയത്. ആർ എസ് എസിൻ്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിൽ കൂടി അനാവരണം ചെയ്യപ്പെട്ടതെന്ന് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍