30,000 പേരെയാണ് പൊലീസ് റാലിക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് 60,000 ത്തിനു മുകളിലേക്ക് പോയിട്ടുണ്ട്. സംഭവസ്ഥലത്ത് സുരക്ഷയ്ക്കായി 500 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. പരിപാടിക്കായി നടന്‍ വിജയ് എത്താന്‍ വൈകിയതാണ് അപകടകാരണമെന്ന് ഡിജിപി വെങ്കട് രാമന്‍ പറഞ്ഞു. രാത്രി 7.40 നാണ് വിജയ് സ്ഥലത്തെത്തിയത്. നിശ്ചയിച്ച സമയത്തേക്കാള്‍ മണിക്കൂറുകളോളം വൈകി. വിജയിയെ കാണാന്‍ എത്തിയവര്‍ക്കു മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നതിനാല്‍ ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഇത് അപകടത്തിന്റെ തീവ്രത കൂട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിജയിക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്.