കിങ്ഡം എന്ന സിനിമയുടെ വിജയത്തിന് ശേഷം പുതിയ സിനിമയുമായി വിജയ് ദേവരകൊണ്ട. തെലുങ്കില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള രവി കിരണ്‍ കോലെയുടെ പുതിയ സിനിമയിലാണ് താരം നായകനാവുന്നത്. മലയാളി താരമായ കീര്‍ത്തി സുരേഷാണ് വിജയ് ദേവരകൊണ്ടയുടെ നായികയാവുന്നത്. നേരത്തെ മഹാനടി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചിരുന്നെങ്കിലും സിനിമയില്‍ ഇരു താരങ്ങളും ഒരുമിച്ചെത്തുന്ന രംഗങ്ങളുണ്ടായിരുന്നില്ല.
ഒരു റൂറല്‍ ആക്ഷന്‍ ഡ്രാമയായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ സംകൃതന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും വിജയ് ദേവരകൊണ്ട സിനിമയില്‍ ജോയിന്‍ ചെയ്യുക. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും.