കോട്ടയത്ത് കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് തേവലക്കാടാണ് സംഭവം. ഷിബു എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെ കരിക്കിടാന്‍ പോയ ഷിബുവിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു.
പിന്നാലെയാണ് മൃതദേഹം ഓല മടലുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.