ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഏപ്രില്‍ 2025 (16:46 IST)
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു. സുകാന്തും കുടുംബവും വീട് പൂട്ടി മുങ്ങിയതോടെയാണ് വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തത്. ഇവര്‍ക്ക് നാല് പശുക്കളും നാല് പശുക്കിടാങ്ങളും ഒരു വളര്‍ത്തുനായയും കോഴികളും ഉണ്ടായിരുന്നു. 
 
ഇവരെയൊന്നും ആരെയും ഏല്‍പ്പിക്കാതെയാണ് കുടുംബത്തോടൊപ്പം സുകാന്ത് മുങ്ങിയത്. തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം സുകാന്താണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം ഉള്‍പ്പെടെ ഒളിവില്‍ പോയത്. വീട്ടിലെ പശുക്കള്‍ അടക്കമുള്ള ജീവികള്‍ വെള്ളം കിട്ടാതെ കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വിവരം പഞ്ചായത്തില്‍ അറിയിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍