ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

അഭിറാം മനോഹർ

വെള്ളി, 4 ഏപ്രില്‍ 2025 (14:26 IST)
ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കെതിരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി മന്ത്രി സുരേഷ് ഗോപി. രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ഇന്നലെ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പിയും സുരേഷ് ഗോപിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിന് പിന്നാലെ നാട്ടിലെത്തിയപ്പോഴാണ് ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകരെത്തിയത്.
 
'എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ, മനസ്സ് ചെയ്യരുത്' എന്ന് സുരേഷ് ഗോപി പറഞ്ഞു. 'ജബല്‍പുരില്‍ ഉണ്ടായ ആക്രമണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലേ? കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ?', മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം വിമര്‍ശിച്ചുകൊണ്ട്, 'നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍' എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
 
നിങ്ങള്‍ ഏത് ചാനലില്‍ നിന്നാണ്?, ചാനലേതാ... കൈരളിയാണ് ബെസ്റ്റ്.. സൗകര്യമില്ല പറയാന്‍ , ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതി കേട്ടോ, സുരേഷ് ഗോപി പറഞ്ഞു.കേരളത്തിലെ ഒരു സീറ്റ് ഉള്ളത് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞല്ലോ എന്ന ചോദ്യത്തിനോട് അതിനൊരു അക്ഷരം മാറ്റണം അതിനകത്ത് എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍