ബിജെപി രാജ്യതലസ്ഥാനം തിരികെ പിടിക്കുന്നത് 27 വര്‍ഷത്തിന് ശേഷം; പരാജയം സമ്മതിച്ച് കെജ്രിവാള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ഫെബ്രുവരി 2025 (15:31 IST)
ബിജെപി രാജ്യതലസ്ഥാനം തിരികെ പിടിക്കുന്നത് 27 വര്‍ഷത്തിന് ശേഷമാണ്. 70അംഗ ഡല്‍ഹി നിയമസഭാ സീറ്റുകളില്‍ 48 സീറ്റുകളിലും ബിജെപിയാണ് മുന്നേറുന്നത്. അതേസമയം 22 സീറ്റുകളില്‍ മാത്രമാണ് എഎപി ലീഡ് ചെയ്യുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ വോട്ട് നില മാറി മറിഞ്ഞെങ്കിലും പിന്നീട് ബിജെപി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.
 
അതേസമയം കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവള്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ പ്രതിപക്ഷം ക്രിയാത്മകമായിരിക്കുമെന്ന് കെജരിവാള്‍ വ്യക്തമാക്കി. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍