Delhi Assembly Election 2025 Voting Live Updates: ഡല്‍ഹി വിധിയെഴുതുന്നു, ആപ്പിനെ തളയ്ക്കാന്‍ ബിജെപിക്കാകുമോ?

രേണുക വേണു

ബുധന്‍, 5 ഫെബ്രുവരി 2025 (08:17 IST)
Delhi Assembly Election 2025

Delhi Assembly Election 2025 Voting Live Updates: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് ത്രികോണ പോരിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 96 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. ഫെബ്രുവരി എട്ട് ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. 

രാവിലെ ഒന്‍പത് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് 8.10 ശതമാനം പോളിങ്
 
70 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 36 സീറ്റുകളാണ് ഭരണം പിടിക്കാന്‍ ആവശ്യം. 2015, 2020 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയ ആം ആദ്മിക്ക് ഇത്തവണ കൂടി കേവല ഭൂരിപക്ഷം നേടാനായാല്‍ ഹാട്രിക് നേട്ടമാകും. അതേസമയം 2015 വരെ തുടര്‍ച്ചയായ മൂന്ന് ടേമുകള്‍ ഭരിച്ച കോണ്‍ഗ്രസിനും ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. ബിജെപിക്ക് ഡല്‍ഹിയിലെ ഭരണം ലഭിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞു. 

#WATCH | #DelhiAssemblyElection2025 | Chairperson of Delhi State Haj Committee & BJP leader, Kausar Jahan casts her vote at a polling station in Mayur Vihar Phase 1 under Patparganj Assembly Constituency. pic.twitter.com/YyElk4E8KZ

— ANI (@ANI) February 5, 2025
2020 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തുടര്‍ച്ച സ്വന്തമാക്കിയത്. ബിജെപിക്ക് ലഭിച്ചത് വെറും എട്ട് സീറ്റുകള്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഇത്തവണ ബിജെപിക്ക് ഉറപ്പായും രണ്ടക്കം കടക്കുമെന്നാണ് പ്രവചനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍