വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 2 ഫെബ്രുവരി 2025 (17:08 IST)
വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാ ഹേ ഗാനത്തിന് നൃത്തം ചെയ്തതിന് പിന്നാലെ വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്. നൃത്തം ചെയ്യുന്നത് കണ്ട് പ്രകോപിതനായാണ് വധുവിന്റെ പിതാവ് വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ന്യൂഡല്‍ഹിയിലാണ് സംഭവം. വിവാഹ വേദിയില്‍ എത്തിയ യുവാവ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചോളി കെ പീച്ചെ ക്യാഹേ എന്ന സൂപ്പര്‍ ഹിറ്റ് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്.
 
എന്നാല്‍ ഇതുകണ്ട് യുവതിയുടെ പിതാവ് എതിര്‍ത്തു. വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവാവിന്റെ പ്രവര്‍ത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് യുവതിയുടെ പിതാവ് പറയുകയും വേദിയില്‍ നിന്നിറങ്ങി പോവുകയും ചെയ്തു. ബന്ധുക്കള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍