ഫെബ്രുവരി ഒന്നു മുതല്‍ യുപിഐയില്‍ ഈ മാറ്റങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഫെബ്രുവരി 2025 (21:04 IST)
2025 ഫെബ്രുവരി 1 മുതല്‍, സാധാരണ പോലെ യുപിഐ പേയ്മെന്റ് നടന്നേക്കില്ല. പുതിയ യുപിഐ നിയമങ്ങള്‍ അറിഞ്ഞിരിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച് #, @, $ അല്ലെങ്കില്‍ * പോലുള്ള പ്രത്യേക പ്രതീകങ്ങള്‍ അടങ്ങിയ എല്ലാ ഇടപാട് ഐഡിയും നിരസിക്കപ്പെടും. 
 
ഈ മാറ്റം എല്ലാ യുപിഐ ആപ്പുകളേയും ബാധിക്കും. ഇടപാട് ഐഡികള്‍ക്ക് കര്‍ശനമായ ഫോര്‍മാറ്റ് നിര്‍ബന്ധമാക്കും. ജനുവരി 9-ന് എന്‍പിസിഐ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇടപാട് ഐഡികള്‍ സൃഷ്ടിക്കുമ്പോള്‍ ആല്‍ഫാന്യൂമെറിക് പ്രതീകങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നതിന്റെ നിര്‍ണായകത കണക്കിലെടുത്ത്, ഡജക ഇടപാട് ഐഡിയില്‍ പ്രത്യേക പ്രതീകങ്ങളൊന്നും അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 
 
പ്രത്യേക പ്രതീകങ്ങള്‍ അടങ്ങിയ ഐഡിയുള്ള ഏത് ഇടപാടും കേന്ദ്ര സംവിധാനം നിരസിക്കും. ഇത് 2025 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പ്രത്യേക പ്രതീകങ്ങള്‍ നീക്കം ചെയ്യുന്നതെന്ന് എന്‍പിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇടപാട് റെക്കോര്‍ഡുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് മാറ്റം കൊണ്ടുവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍