യുപിഐ ഇടപാടുകള്‍ ഇനി ഡെബിറ്റ് കാര്‍ഡ് ഇല്ലാതെയും!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (14:37 IST)
ഡിജിറ്റല്‍ മേഖലയിലെ പണം ഇടപാട് രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചതാണ് യുപിഐ ഇടപാടുകള്‍. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസിന്റെ കടന്നുവരവ് വലിയ മാറ്റങ്ങള്‍ തന്നെയാണ് സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ചത്. യുപി ഉപയോഗിക്കാത്തവരായി ചുരുക്കം ചിലരെ മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. എത്ര ചെറിയ തുക ആയാലും യുപിഐ വഴി ഇടപാട് നടത്തുന്നതാണ് ഇന്നത്തെ ആള്‍ക്കാരുടെ ശീലം. അത് കൂടുതല്‍ സൗകര്യപ്രദവുമാണ്. ഇത്രയും നാളും യുപി ഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഡെബിറ്റ് കാര്‍ഡ് ആവശ്യമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഡെബിറ്റ് കാര്‍ഡിന് പകരം ബാങ്ക് അക്കൗണ്ടും അതുമായി ലിങ്ക് ചെയ്താ മൊബൈല്‍ നമ്പര്‍ മതിയാകും. 
 
യുപിഐ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് യുപിഐ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. അതോടൊപ്പം ആധാര്‍ വേക്കേഷനും ചെയ്യണം. ഇത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതം എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ യുപിഎയുടെ ഉപയോഗം നിലവില്‍ ഇതിലും വര്‍ധിക്കാനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍