നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 ഓഗസ്റ്റ് 2024 (12:53 IST)
നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പണവായ്പ നയാ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. സാധാരണയായി യുപിഐ വഴി നല്‍കുന്ന ഇടപാടുകള്‍ക്കൊന്നും അധിക നിരക്കുകള്‍ ഒന്നും ഈടാക്കുന്നില്ല. നേരത്തെയും ആര്‍ബിഐ യുപിഐ പരിധി ഉയര്‍ത്തിയിട്ടുണ്ട്. 
 
2023 ഡിസംബറില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളില്‍ ആര്‍ബിഐ യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. സാധാരണയായി യുപിഐയില്‍ ഒറ്റ ഇടപാടില്‍ ഒരു ലക്ഷം രൂപ വരെയാണ് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍