പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ജൂലൈ 2025 (20:56 IST)
ishaq dar
പഹല്‍കാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധര്‍. ടി ആര്‍ എഫിനെ നിയമവിരുദ്ധമായ ഒരു സംഘടനയായി കണക്കാക്കില്ലെന്നും പഹല്‍ഗാം ആക്രമണം നടത്തിയത് ടിആര്‍എഫ് ആണെന്നതിന് തെളിവില്ലെന്നും പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.
 
അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ലക്ഷ്‌കറെ ഇ തെബയുടെ ഉപവിഭാഗമാണ് ടിആര്‍എഫ്. പഹല്‍ഗാം ആക്രമണത്തിനെതിരെയുള്ള ട്രംപിന്റെ നിലപാടാണ് ഇതൊന്നും യുഎസ് പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിലൂടെ പാക്കിസ്ഥാന് വലിയൊരു അടിയാണ് ഉണ്ടായിട്ടുള്ളത്.
 
അതേസമയം ഓപ്പറേഷന്‍ സിന്ധൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ സഭ അംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതേസമയം ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
 
ഇന്ത്യ -പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കി വെടി നിര്‍ത്താല്‍ പ്രഖ്യാപിച്ചത് യുഎസിന്റെ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നും ട്രംപ് ആവര്‍ത്തിച്ചു. നാലോ അഞ്ചോ ജെറ്റുകള്‍ വെടിവെച്ചിട്ടതായി കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അഞ്ചു ജെറ്റുകളാണെന്നാണ് തന്റെ ബോധ്യമൊന്നും ട്രംപ് ആവര്‍ത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍