100 രൂപയില്‍ തഴെയുള്ള യുപിഐ ഇടപാടുകളില്‍ എസ്എംഎസ് അലര്‍ട്ട് നിര്‍ത്തലാക്കി എച്ച്ഡിഎഫ്സി ബാങ്ക്. തീരുമാനം ജൂണ്‍ 25 മുതല്‍ നിലവില്‍ വരും. ഉപയോക്താവിന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്എംഎസ് അലര്‍ട്ട് ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.